അമ്മയുടെ വഴിയേ രാഷ്ട്രീയ രംഗത്ത്; ഇടുക്കിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി ശ്രീലാല്‍



ഇടുക്കി: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പടിയിറങ്ങിയ ശ്രീദേവിയുടെ മകന്‍ ശ്രീലാല്‍ അമ്മയുടെ വഴിയേ രാഷ്ട്രീയ രംഗത്ത് മത്സരിക്കുന്നു. സിപിഐയുടെ ഭാഗമായ 22കാരന്‍ ശ്രീലാല്‍ ഇടുക്കിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലേക്ക് കമ്ബംമെട്ട് ഡിവിഷനില്‍നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ശ്രീലാല്‍. എഐവൈഎഫ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി സെക്രട്ടറിയും എഐവൈഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ് ശ്രീലാല്‍.

നാളുകളായി ചെയ്യുന്ന സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് മുകളിലായി ഒരു 22കാരനിലേക്ക് എത്തിയിരിക്കുന്ന വലിയ ഉത്തരവാദിത്തമായി ഈ തെരഞ്ഞെടുപ്പിനെ കാണുന്നു. 

ശരിയെ പിന്തുണച്ച്‌ തെറ്റിനെ ചൂണ്ടിക്കാട്ടി, നാടിന്റെ പുരോഗതിക്കായി ഉറച്ചപടി മുന്നേറുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാല ശ്രീലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Post a Comment

Previous Post Next Post